റണ്‍മല കീഴടക്കി ഇന്ത്യ എ
Saturday, September 27, 2025 3:18 AM IST
ലക്നോ: ചതുര്‍ദിന ടെസ്റ്റ് ക്രിക്കറ്റില്‍ ഓസ്ട്രേലിയ എയ്ക്ക് എതിരേ ഇന്ത്യ എ റിക്കാര്‍ഡ് ജയം സ്വന്തമാക്കി. കെ.എല്‍. രാഹുലും (176 നോട്ടൗട്ട്) സായ് സുദര്‍ശനും (100) സെഞ്ചുറി നേടിയ മത്സരത്തില്‍ അഞ്ച് വിക്കറ്റിന് ആയിരുന്നു ഇന്ത്യ എയുടെ ജയം.
സ്കോര്‍: ഓസ്ട്രേലിയ എ 420, 185. ഇന്ത്യ എ 194, 413/5. ഇതോടെ രണ്ടു മത്സര പരമ്പര ഇന്ത്യ എ 1-0നു സ്വന്തമാക്കി.
ക്യാപ്റ്റന്‍ ധ്രുവ് ജുറെല്‍ (56) അർധസെഞ്ചുറി നേടി. ഇന്ത്യയില്‍വച്ച് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ വിജയകരമായി പിന്തുടര്ന്നു ജയിക്കുന്നതില്‍ ആറാം സ്ഥാനത്താണ് ഇന്നലെ ഓസ്ട്രേലിയ എയ്ക്ക് എതിരായത്.