ദു​​​​ബാ​​​​യ്: ഏ​​​​ഷ്യ ക​​​​പ്പ് ട്വ​​​​ന്‍റി-20 ക്രി​​​​ക്ക​​​​റ്റി​​​​ൽ ഇ​​​​ന്ത്യ​​​​ക്കെ​​​​തി​​​​രാ​​​​യ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ പ്ര​​​​കോ​​​​പ​​​​ന​​​​പ​​​​ര​​​​മാ​​​​യ ആം​​​​ഗ്യ​​​​ങ്ങ​​​​ളും ആ​​​​ഘോ​​​​ഷ​​​​രീ​​​​തി​​​​യും ന​​ട​​ത്തി​​യ പാ​​​​ക്കി​​​​സ്ഥാ​​​​ൻ പേ​​​​സ​​​​ർ ഹാ​​​​രി​​​​സ് റൗ​​​​ഫി​​​​ന് ഐ​​സി​​സി​​യു​​ടെ വ​​ക പി​​ഴ ശി​​ക്ഷ.

അ​​​​ധി​​​​ക്ഷേ​​​​പ​​​​ക​​​​ര​​​​മാ​​​​യ ഭാ​​​​ഷ​​​​യും പ്ര​​​​കോ​​​​പ​​​​ന​​​​പ​​​​ര​​​​മാ​​​​യ ആം​​​​ഗ്യ​​​​ങ്ങ​​​​ളും​​ കാ​​​​ണി​​​​ച്ച​​​​തി​​​​ന് റൗ​​​​ഫി​​​​നി​​ന് മാ​​​​ച്ച് ഫീ​​​​യു​​​​ടെ 30 ശ​​​​ത​​​​മാ​​​​നം പി​​​​ഴ​​യാ​​ണ് ല​​ഭി​​ച്ച​​ത്.

അ​​​​തേ​​​​സ​​​​മ​​​​യം, ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ അ​​ർ​​ധ സെ​​ഞ്ചു​​റി​​ക്കു ശേ​​ഷം ഗ​​ൺ ഫ​​യ​​ർ ആ​​ഘോ​​ഷം ന​​ട​​ത്തി​​യ ബാ​​​​റ്റ​​​​ർ ഫ​​​​ർ​​​​ഹാ​​​​നെ ശി​​​​ക്ഷ​​​​യി​​​​ൽ​​​​നി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്കി. പെ​​​​രു​​​​മാ​​​​റ്റ​​​​ച്ച​​​​ട്ട ലം​​​​ഘ​​​​നം ന​​​​ട​​​​ത്തി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നും ത​​ന്‍റെ ഗോ​​​​ത്ര​​​​ത്തി​​ലെ ആ​​ഘോ​​ഷ രീ​​തി​​യാ​​ണി​​തെ​​ന്നും ഫ​​​​ർ​​​​ഹാ​​​​ൻ ഐ​​​​സി​​​​സി​​ സം​​ഘ​​ത്തെ ധ​​രി​​പ്പി​​ച്ചു.

ദു​​​​ബാ​​​​യി​​​​ലെ പാ​​​​ക്കി​​​​സ്ഥാ​​​​ൻ ടീ​​​​മി​​​​ന്‍റെ ഹോ​​​​ട്ട​​​​ലി​​​​ൽ മാ​​​​ച്ച് റ​​​​ഫ​​​​റി റി​​​​ച്ചി റി​​​​ച്ചാ​​​​ർ​​​​ഡ്സ​​​​ണാ​​​​ണ് വാ​​​​ദം കേ​​​​ട്ട​​​​ത്. ഇ​​​​രു താ​​​​ര​​​​ങ്ങ​​​​ളും ടീം ​​​​മാ​​​​നേ​​​​ജ​​​​ർ ന​​​​വീ​​​​ദ് ചീ​​​​മ​​​​യ്ക്കൊ​​​​പ്പ​​​​മാ​​​​ണ് ഹാ​​​​ജ​​​​രാ​​​​യ​​​​ത്.


സൂ​​​​ര്യ​​​​കു​​​​മാ​​​​റി​​​​നും ശി​​ക്ഷ

സെ​​​​പ്റ്റം​​​​ബ​​​​ർ 14നു ​​ന​​ട​​ന്ന പാ​​ക്കി​​സ്ഥാ​​നെ​​തി​​രാ​​യ ​​മ​​​​ത്സ​​​​ര​​ത്തി​​ൽ ​​ജ​​​​യി​​ച്ച​​ശേ​​​​ഷം രാ​​​​ഷ്‌​​ട്രീ​​യ പ്ര​​​​സ്താ​​​​വ​​​​ന ന​​​​ട​​​​ത്തി​​​​യ​​​​തി​​​​ന് ഐ​​സി​​സി ഇ​​​​ന്ത്യ​​​​ൻ ക്യാ​​​​പ്റ്റ​​​​ൻ സൂ​​​​ര്യ​​​​കു​​​​മാ​​​​ർ യാ​​​​ദ​​​​വി​​​​ന് മാ​​​​ച്ച് ഫീ​​​​യു​​​​ടെ 30 ശ​​​​ത​​​​മാ​​​​നം പി​​​​ഴ വി​​​​ധി​​​​ച്ചു.

വി​​​​ജ​​​​യം പ​​​​ഹ​​​​ൽ​​​​ഗാം ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ലെ ഇ​​​​ര​​​​ക​​​​ൾ​​​​ക്കും ഇ​​​​ന്ത്യ​​​​ൻ സാ​​​​യു​​​​ധ സേ​​​​ന​​​​യ്ക്കും സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​ന്ന​​​​താ​​​​യു​​​​ള്ള സൂ​​​​ര്യ​​​​കു​​​​മാ​​​​റി​​​​ന്‍റെ സൂ​​​​ര്യ​​​​കു​​​​മാ​​​​റി​​​​ന്‍റെ പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​ത്തി​​​​നെ​​​​തി​​​​രേ പാ​​​​ക്കി​​​​സ്ഥാ​​​​ൻ ക്രി​​​​ക്ക​​​​റ്റ് ബോ​​​​ർ​​​​ഡ് ഐ​​​​സി​​​​സി​​​​ക്ക് പ​​​​രാ​​​​തി ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു.