കേരളത്തിനു ട്വന്റി-20 പരമ്പര
Saturday, September 27, 2025 3:18 AM IST
മക്സറ്റ്: ഒമാന്‍ ചെയര്മാന് ഇലവന് എതിരായ ട്വന്റി-20 ക്രിക്കറ്റ് 2-1നു കേരളം സ്വന്തമാക്കി. മൂന്നാം മത്സരത്തില്‍ കേരളം 43 റണ്‍സ് ജയം നേടിയതോടെയാണിത്. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് എടുത്തു.
ഓപ്പണര്‍ വിഷ്ണു വിനോദിന്റെ (57 പന്തില്‍ 101 നോട്ടൗട്ട്) തകര്‍പ്പന്‍ സെഞ്ചുറിയാണ് കേരളത്തിന് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഒമാന്‍ ചെയര്മാന് ഇലവന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ.