സിആർ7 ഗോൾ
Sunday, September 28, 2025 1:56 AM IST
റിയാദ്: സൗദി പ്രൊ ലീഗ് ഫുട്ബോളില്‍ പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും (35’) സെനഗല്‍ സൂപ്പര്‍ താരം സാദിയൊ മാനെയുടെയും (9’) ഗോളുകളുടെ ബലത്തില്‍ അല്‍ നസര്‍ എഫ്സിക്കു ജയം.
കരിം ബെന്‍സെമയുടെ അല്‍ ഇത്തിഹാദിനെ 0-2നാണ് അല്‍ നസര്‍ തോല്‍പ്പിച്ചത്. കളിച്ച നാലു മത്സരങ്ങളിലും ജയം സ്വന്തമാക്കിയ അല്‍ നസര്‍ 12 പോയിന്റുമായി ലീഗിന്റെ തലപ്പത്ത് തുടരുന്നു.
ഒമ്പത് പോയിന്റുമായി അല്‍ ഇത്തിഹാദും അല്‍ തൂവൂണുമാണ് തൊട്ടുപിന്നിലുള്ളത്.