ഹര്‍ഷിതയ്ക്ക് ഇരട്ട സ്വര്‍ണം
Sunday, September 28, 2025 1:56 AM IST
കോഴിക്കോട്: ആറാമത് ജെഡിടി ഓള് കേരള ടേബിള്‍ ടെന്നീസില്‍ പാലക്കാടിന്റെ എന്‍.കെ. ഹര്‍ഷിതയ്ക്ക് ഇരട്ട സ്വര്‍ണം.
കേഡറ്റ് ഡിവിഷന് (അണ്ടര്‍ 13), സബ് ജൂണിയര്‍ ഡിവിഷന് (അണ്ടര്‍ 15) വിഭാഗങ്ങളിലാണ് ഹര്‍ഷിത ജേതാവായത്. സഹതാരം എസ്. ശ്രീഷയെയാണ് രണ്ടു ഫൈനലിലും ഹര്‍ഷിത പരാജയപ്പെടുത്തിയത്.
ആണ്‍കുട്ടികളുടെ അണ്ടര്‍ 13 ഡിവിഷനില്‍ ആലപ്പുഴയുടെ ആര്. ആദിശേഷനും അണ്ടര്‍ 15ല്‍ തിരുവന്തപുരത്തിന്റെ ദേവ പ്രയാഗ് സരിക ശ്രീജിത്തും ജേതാക്കളായി.