ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ളി​ല്‍ നി​ല​വി​ലൈ ചാ​മ്പ്യ​ന്മാ​രാ​യ ലി​വ​ര്‍​പൂ​ളി​നെ 1-2ന് ​ക്രി​സ്റ്റ​ല്‍ പാ​ല​സ് തോ​ല്‍​പ്പി​ച്ചു. മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് 1-3ന് ​ബ്രെ​ന്‍റ്‌​ഫോ​ഡി​നോ​ടും തോ​ല്‍​വി വ​ഴ​ങ്ങി.

ചെ​ല്‍​സി​യെ ബ്രൈ​റ്റ​ണ്‍ 3-1ന് ​കീ​ഴ​ട​ക്കി. അ​തേ​സ​മ​യം, മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി 5-1ന് ​ബേ​ണ്‍​ലി​യെ തോ​ല്‍​പ്പി​ച്ചു.


റ​യ​ൽ മാഡ്രിഡിനെ മറിച്ചു

മാ​ഡ്രി​ഡ്: സ്പാ​നി​ഷ് ലാ ​ലി​ഗ ഫു​ട്‌​ബോ​ളി​ല്‍ ന​ട​ന്ന മാ​ഡ്രി​ഡ് ഡെ​ര്‍​ബി​യി​ല്‍ അ​ത്‌ല​റ്റി​ക്കോ മാ​ഡ്രി​ഡി​നു ജ​യം. അ​ത്‌ല​റ്റി​ക്കോ മാ​ഡ്രി​ഡ് 5-2ന് ​റ​യ​ല്‍ മാ​ഡ്രി​ഡി​നെ കീ​ഴ​ട​ക്കി.