മോഹൻ ബഗാൻ പിൻമാറി
Tuesday, September 30, 2025 2:36 AM IST
ഇന്ത്യൻ സൂപ്പർ ലീഗ് ചാന്പ്യൻമാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ് (എംബിഎസ്ജി) ഇന്ന് നടക്കാനിരിക്കുന്ന എഎഫ്സി ചാന്പ്യൻസ് ലീഗ് 2 എവേ മത്സരത്തിൽനിന്ന് പിൻമാറി.
ഇറാന്റെ സെപഹാൻ എസ്സിക്കെതിരേയായിരുന്നു മത്സരം. ക്ലബ്ബിന്റെ ആറ് വിദേശ താരങ്ങൾ ‘അവരുടെ രാജ്യങ്ങളുടെ ഉപദേശങ്ങൾ’ പാലിച്ച് ആ രാജ്യത്തേക്ക് പോകാൻ വിസമ്മതിച്ചതിനാലാണ് മത്സരത്തിൽനിന്ന് പിൻമാറിയത്.
മത്സരത്തിനായി ഇറാനിലേക്ക് പോകേണ്ടതില്ലെന്ന് കൂട്ടായ തീരുമാനം എടുത്തതായി ക്ലബ് അധികൃതർ അറിയിച്ചു.