റയലിനെ വീഴ്ത്തി അത്ലറ്റിക്കോ
Tuesday, September 30, 2025 2:36 AM IST
മഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ, ഒന്നാം സ്ഥാനത്തു കുതിക്കുകയായിരുന്ന റയൽ മഡ്രിഡിനെ അട്ടിമറിച്ച് അയൽക്കാരായ അത്ലറ്റിക്കോ മഡ്രിഡ്.
സ്വന്തം മൈതാനത്തെ കളിയിൽ അത്ലറ്റിക്കോ 5-2ന് റയലിനെ കീഴടക്കി. ഈ സീസണിൽ റയലിന്റെ ആദ്യ തോൽവിയാണിത്. ഇതോടെ, ഞായറാഴ്ച രാത്രി നടന്ന മത്സരത്തിൽ റയൽ സോസിദാദിനെ 2-1നു തോൽപ്പിച്ച
ബാഴ്സലോണ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി.
റയലിനെതിരായ മത്സരത്തിൽ, റോബിൻ ലി നോർമാൻഡ് (14ാം മിനിറ്റ്), അലക്സാണ്ടർ സോർലോത് (45+3), യൂലിയൻ അൽവാരസ് (51 പെനൽറ്റി, 63), അന്േറായ്ൻ ഗ്രീസ്മാൻ (90+3) എന്നിവരാണ് അത്ലറ്റിക്കോ മഡ്രിഡിന്റെ സ്കോറർമാർ. റയലിനായി കിലിയൻ എംബപെയും (25) ആർദ ഗുലറും (36) ഗോൾ നേടി.
സോസിദാദിനെതിരായ മത്സരത്തിൽ യൂൾസ് കുണ്ഡെ, റോബർട്ട് ലെവൻഡോവ്സ്കി എന്നിവരാണു ബാഴ്സയുടെ സ്കോറർമാർ. ബാർസയ്ക്ക് 7 കളിയിൽ 19 പോയിന്റായി; റയൽ ഒരു പോയിന്റ് പിന്നിലാണ്.