“മാച്ച് ഫീസ് ഇന്ത്യൻ സൈന്യത്തിന്”
Tuesday, September 30, 2025 2:36 AM IST
ഏഷ്യ കപ്പ് ടൂർണമെന്റിൽനിന്നു ലഭിച്ച മാച്ച് ഫീസ് മുഴുവൻ ഇന്ത്യൻ സൈന്യത്തിനും പഹൽഗാം ഭീകരാക്രമണത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും നൽകുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്.
“നമ്മുടെ സൈന്യത്തെ പിന്തുണയ്ക്കുന്നതിനും, പഹൽഗാം ആക്രമണത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കു വേണ്ടിയും ഈ ടൂർണമെന്റിലെ എന്റെ മാച്ച് ഫീസ് നൽകാനാണു തീരുമാനം.
നിങ്ങൾ എപ്പോഴും എന്റെ ചിന്തകളിലുണ്ടാകും. ജയ് ഹിന്ദ്’’- ഏഷ്യ കപ്പ് ഫൈനലിൽ പാക്കിസ്ഥാനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയശേഷം സൂര്യകുമാർ യാദവ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.