അട്ടിമറിച്ച് അഭയ്
Monday, September 29, 2025 12:42 AM IST
ദോഹ: ഖത്തര്‍ ക്ലാസിക് സ്ക്വാഷ് റൗണ്ട് ഓഫ് 32ല്‍ ഇന്ത്യയുടെ അഭയ് സിംഗിന് അട്ടിമറി ജയം. ലോക അഞ്ചാം നമ്പറായ ഈജിപ്ഷ്യന്‍ താരം കരിം ഗവാദിനെയാണ് അഭയ് അട്ടിമറിച്ചത്. സ്കോര്‍: 11-6, 11-4, 1-11, 11-9. കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തോടെ ലോക 35-ാം റാങ്കുകാരനായ അഭയ് ഖത്തര്‍ ക്ലാസിക്കിന്റെ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു.