സുവർണ അനുഷ്ക
Monday, September 29, 2025 12:42 AM IST
ന്യൂഡല്‍ഹി: ജൂണിയര്‍ ലോകകപ്പ് ഷൂട്ടിംഗില്‍ ഇന്ത്യയുടെ അനുഷ്ക തോക്കൂറിനു സ്വര്‍ണം. 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനിലാണ് അനുഷ്കയുടെ സുവര്‍ണ നേട്ടം. 461 പോയിന്റാണ് അനുഷ്ക നേടിയത്. അനസ്തസിയ സൊറോകിനയെ (454.9) പിന്തള്ളിയായിരുന്നു ഇന്ത്യന്‍ താരത്തിന്റെ നേട്ടം.
പുരുഷ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ ഇന്ത്യയുടെ അഡ്രിയാന്‍ കര്‍മാകര്‍ വെള്ളി സ്വന്തമാക്കി.