റിങ്കു പ്രവചിച്ചു, വിജയറണ്‍ കുറിച്ചു
Tuesday, September 30, 2025 2:36 AM IST
ഏഷ്യ കപ്പ് ടൂർണമെന്റിലെ ആദ്യ മത്സരമാണ് ഇന്ത്യൻ താരം റിങ്കു സിംഗ് ഫൈനലിൽ കളിച്ചത്.നേരിട്ടത് ഒരു പന്ത്. വിജയ റണ്‍ നേടാനുള്ള ഭാഗ്യവും താരത്തിനായിരുന്നു.
എന്നാൽ ഈ മുഹൂർത്തം താരം നേരത്തേ പ്രവചിച്ചിരുന്നതായി വെളിപ്പെടുത്തി ടെലിവിഷൻ അവതാരക സഞ്ജന ഗണേശൻ ടെലിവിഷൻ ചർച്ചയില്‍ വ്യക്തമാക്കി.