റിങ്കുവിന് സ്വർണം
Tuesday, September 30, 2025 2:36 AM IST
ന്യൂഡൽഹി: ലോക പാരാ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പ് പുരുഷ ജാവലിൻ ത്രോ എഫ്46ൽ ഇന്ത്യക്ക് സ്വർണവും വെങ്കലവും.
റിങ്കു ഹൂഡ സ്വർണം നേടിയപ്പോൾ സുന്ദർ സിംഗ് ഗുർജാർ വെള്ളി മെഡൽ നേടി. ആദ്യ റൗണ്ടിൽ 63.81 മീറ്റർ എറിഞ്ഞ് ചൈനയുടെ സി. ഗുവോയുടെ 10 വർഷം പഴക്കമുള്ള റിക്കാർഡായ 61.89 മീറ്റർ റിങ്കു മറികടന്നു. അടുത്ത റൗണ്ടിൽ റിങ്കു 66.37 മീറ്റർ ദൂരം എറിഞ്ഞ് ഒന്നാം സ്ഥാനം ഉറപ്പിച്ചു.