രണ്ടാംദിനവും മെഡല്‍ ഇല്ല
Monday, September 29, 2025 12:42 AM IST
റാഞ്ചി: 64-ാമത് ദേശീയ ഓപ്പണ്‍ അത്ലറ്റിക്സിന്റെ രണ്ടാംദിനവും കേരളത്തിനു മെഡല്‍ ഇല്ല. പുരുഷ വിഭാഗം 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ സി.ബി. ഷിന്റോമോനും വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ സി. അഞ്ജലിയും നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തതാണ് രണ്ടാംദിനത്തില്‍ കേരളത്തിന്റെ മികച്ച പ്രകടനം.