ഇറാനിലേക്ക് ബഗാൻ ഇല്ല
Monday, September 29, 2025 12:42 AM IST
കോല്‍ക്കത്ത: എഎഫ്സി ചാമ്പ്യന്‍സ് ലീഗ് രണ്ടില്‍ ഇറാന് ക്ലബ്ബായ സെപഹാന് എസ്സിക്ക് എതിരായ എവേ പോരാട്ടത്തില്‍നിന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിലെ നിലവിലെ ചാമ്പ്യന്മാരായ മോഹന്‍ ബഗാന് പിന്മാറി.
ചൊവ്വാഴ്ച നടക്കേണ്ട മത്സരത്തില്‍നിന്നാണ് ബഗാന്റെ പിന്മാറ്റം. ടീമിലെ ആറ് വിദേശ താരങ്ങള്‍ക്ക് അവരുടെ രാജ്യങ്ങള്‍, ഇറാനിലേക്കുള്ള യാത്രാനുമതി നിഷേധിച്ചതിനാലാണിത്. സുരക്ഷാ പ്രശ്നങ്ങളെ തുടര്‍ന്നായിരുന്നു യാത്രാനുമതി നിഷേധിച്ചതെന്നാണ് റിപ്പോര്‍ട്ട്.