കാഴ്ച പരിമിതരുടെ ക്രിക്കറ്റ്: പാലക്കാട് സ്പാര്‍ട്ടന്‍സ് ജേതാക്കള്‍
Tuesday, September 30, 2025 2:36 AM IST
കൊച്ചി: ക്രിക്കറ്റ് അസോസിയേഷന് ഫോര്‍ ദ ബ്ലൈന്‍ഡ് ഇന്‍ കേരള സംഘടിപ്പിച്ച പന്ത്രണ്ടാമത് ഓള് കേരള നവാസ് നിസാര്‍ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പാലക്കാട് സ്പാര്‍ട്ടന്‍സ് ജേതാക്കളായി.
ആലുവ യുസി കോളജ് ഗ്രൗണ്ടില്‍ നടന്ന ഫൈനലില്‍ കൊച്ചിന് ബ്ലൂ വെയില്‍സിനെ നാലു റണ്‍സിന് പരാജയപ്പെടുത്തിയാണ് സ്പാര്‍ട്ടന്‍സ് കിരീടം നേടിയത്.
സ്കോർ: സ്പാര്‍ട്ടന്‍സ് മൂന്നിന് 42. ബ്ലൂ വെയില്സ്ഒന്നിന് 38.