സിന്നറിന് ജയം
Tuesday, September 30, 2025 2:36 AM IST
ബെയ്ജിംഗ്: യാനിക് സിന്നർ ഫൈനൽ ലക്ഷ്യമിട്ട് മുന്നേറ്റം തുടരുന്നു. ഫാബിയൻ മരോസാനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി തുടർച്ചയായ മൂന്നാം ചൈന ഓപ്പണ്‍ പുരുഷ സിംഗിൾസ് ടെന്നീസ് സെമിഫൈനലിൽ കടന്നു.
ഒരു മണിക്കൂർ 19 മിനിറ്റിനുള്ളിൽ മരോസാനെ 6-1, 7-5 സ്കോറിന് സിന്നർ തോൽപ്പിച്ചു. അടുത്ത മത്സരത്തിൽ മൂന്നാം സീഡ് അലക്സ് ഡി മിനോറിനെ സിന്നർ നേരിടും.
വനിതാ വിഭാഗത്തിൽ പോളണ്ടിന്റെ ഇഗ ഷാങ്ടെക് കാമില ഒസോറിയോയ്ക്കെതിരേ വിജയം നേടി. ആദ്യ സെറ്റ് 6-0ന് നേടി. പിന്നീട് പരിക്കിനെ തുടർന്ന് കാമില പിൻമാറിയതോടെ ഇഗ അടുത്ത മത്സരത്തിന് യോഗ്യത നേടി. യുഎസ്എയുടെ എമ്മ നവാരോയാണ് ഇഗയുടെ അടുത്ത എതിരാളി.