എംജി യൂണിവേഴ്സിറ്റി കബഡി: തൃക്കാക്കര ഭാരതമാതാ കോളജ് ജേതാക്കള്‍
Monday, September 29, 2025 12:42 AM IST
കൊച്ചി: എംജി യൂണിവേഴ്സിറ്റി ഇന്റര്‍കൊളീജിയറ്റ് പുരുഷ കബഡി ടൂര്‍ണമെന്റില്‍ തൃക്കാക്കര ഭാരതമാതാ കോളജ് ജേതാക്കളായി.
യൂണിവേഴ്സിറ്റിയുടെ ഇരു സോണുകളില്‍നിന്നുള്ള എട്ട് ടീമുകളാണ് ഇന്റര്‍സോണ്‍ തലത്തില്‍ മത്സരിച്ചത്. എംജി യൂണിവേഴ്സിറ്റി ഫിസിക്കല്‍ എഡ്യുക്കേഷന്‍ വിഭാഗം ഡയറക്ടര്‍ ഡോ. ഇസ്മായില്‍ താമരശേരി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു.
ഭാരതമാതാ കോളജ് മാനേജര്‍ റവ. ഡോ. ഏബ്രഹാം ഒലിയപ്പുറത്ത്, അസി. മാനേജര്‍ ഫാ. ജിമ്മിച്ചന്‍ കര്‍ത്താനം, പ്രിന്‍സിപ്പല്‍ ഡോ. സൗമ്യ തോമസ്, അക്കാഡമിക് ഡയറക്ടര്‍ പ്രഫ. ഡോ. കെ.എം. ജാണ്‍സന്‍, കോളജ് കായിക വിഭാഗം അധ്യാപകരായ വി.എം. റോബിന്, അജിത് ജോണ്സന്, അസോസിയേഷന് പ്രസിഡന്റ് ജോസ് സേവ്യര്‍, സോണല്‍ കണ്‍വീനര്‍ ടി.ജെ. ആന്റണി എന്നിവര്‍ പ്രസംഗിച്ചു.