ഗൗരി നിരഞ്ജന, ഗൗരീശങ്കർ ചാമ്പ്യന്മാര്
Monday, September 29, 2025 12:42 AM IST
കോഴിക്കോട്: ആറാമത് ജെഡിടി ഓള് കേരള ടേബിള്‍ ടെന്നീസില്‍ പെണ്‍കുട്ടികളുടെ യൂത്ത് കിരീടം ആലപ്പുഴയുടെ ഗൗരി നിരഞ്ജനയ്ക്ക്. ആണ്‍കുട്ടികളുടെ യൂത്ത് കിരീടം ഗൗരീശങ്കര്‍ സ്വന്തമാക്കി. അണ്ടര്‍ 17 ജൂണിയര്‍ ആണ്‍കുട്ടികളില്‍ ആലപ്പുഴയുടെ ബ്ലേസ് പി. അലക്സും പെണ്‍കുട്ടികളില്‍ തൃശൂരിന്റെ ടിയ എസ്. മുണ്ടന്‍ കുരിയന്‍ ക്രിസ്തുരാജും ജേതാക്കളായി.
വനിത ഡബിള്‍സില്‍ മരിയ സിസിലി ജോഷി-എഡ്വിന എഡ്വേര്‍ഡ് സഖ്യവും പുരുഷ ഡബിള്‍സില്‍ ജെയ്ക്ക് ആന്‍സല്‍ ജോണ്‍-ജോസ് പവീന്‍ കൂട്ടുകെട്ടും ചാമ്പ്യന്മാരായി.