ആഴ്സണലിന് ജയം
Tuesday, September 30, 2025 2:36 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സണലിന് ജയം. പിന്നിൽ നിന്ന ശേഷം മത്സരത്തിന്റെ അവസാന സെക്കന്‍ഡുകളിലാണ് ആഴ്സണൽ ജയം പിടിച്ചത്. ന്യൂകാസിൽ യുണൈററ്ഡിനെ 1-2 സ്കോറിനാണ് ആഴ്സണൽ വീഴ്ത്തിയത്.
മത്സരത്തിന്റെ 34-ാം മിനിറ്റിൽ ന്യൂകാസിൽ ലീഡ് നേടി. നിക്ക് വോട്ടെമേഡാണ് ന്യൂകാസിലിനായി ഗോൾ നേടിയത്. 84-ാം മിനിറ്റിലാണ് ഇന്ത്യ ആഴ്സണൽ സമനില ഗോൾ നേടിയത്. മിക്കൽ മെറിനോ സമനില ഗോൾ നേടിയപ്പോൾ 90+6 മിനിറ്റിൽ ഗബ്രിയേൽ മഗൽഹേസ് ആഴ്സണലിനായി വിജയ ഗോൾ കുറിച്ചു.
മറ്റൊരു മത്സരത്തിൽ ആസ്റ്റണ്‍ വില്ല ഫുൾഹാമിനെ അട്ടിമറിച്ചു. മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ ഗോൾ വേട്ടയ്ക്ക് ഫുൾഹാമാണ് തുടക്കമിട്ടത്. റൗൾ ജിമ്മൻസയാണ് സ്കോർ ചെയ്തത്. 37-ാം മിനിറ്റിൽ ഒല്ലി വാറ്റ്കിൻസ് ആസ്റ്റണ്‍ വില്ലയ്ക്കായി സമനില ഗോൾ നേടി. 49-ാം മിനിറ്റിൽ ജോണ്‍ മഗ്ഗിന്നും 51-ാം മിനിറ്റിൽ എമിലിയാനോ ബ്യൂണ്ടിയയും സ്കോർ ചെയ്തതോടെ ആസ്റ്റണ്‍ വില്ല വന്പൻ ജയം നേടി.
ആറ് മത്സരത്തിൽനിന്ന് 13 പോയിന്റുമായി ആഴ്സണൽ രണ്ടാം സ്ഥാനത്താണ്. 15 പോയിന്റുമായി ലിവർപൂളാണ് ഒന്നാമത്.