വന്പൻ പാരിതോഷികം
Tuesday, September 30, 2025 2:36 AM IST
മുംബൈ: ഏഷ്യ കപ്പിൽ പാക്കിസ്ഥാനെ തോൽപ്പിച്ച് കിരീടം നേടിയ ഇന്ത്യൻ ടീമിന് വന്പൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. താരങ്ങൾക്കും പരിശീലക സംഘത്തിനുമായി 21 കോടി രൂപയാണ് ബിസിസിഐ സമ്മാനത്തുകയായി പ്രഖ്യാപിച്ചത്.
മൂന്നടി, ഒരു മറുപടിയുമില്ല, ഏഷ്യാ കപ്പിൽ ഇന്ത്യ ചാന്പ്യൻമാരായി, വ്യക്തമായ സന്ദേശം നൽകി, ഇന്ത്യൻ ടീമിനും സംഘത്തിനും 21 കോടി രൂപയുടെ പാരിതോഷികം പ്രഖ്യാപിക്കുന്നു എന്നായിരുന്നു ബിസിസിഐ എക്സ് പോസ്റ്റിൽ വ്യക്തമാക്കിയത്. എന്നാൽ കളിക്കാർക്കും കോച്ചിനും സപ്പോർട്ട് സ്റ്റാഫിനും എത്ര തുക വീതമായിരിക്കും ലഭിക്കുക എന്ന കാര്യം ബിസിസിഐ വ്യക്തമാക്കിയിട്ടില്ല.