അട്ടിമറിച്ച് അനാമിക: സ്വർണ നേട്ടം
Wednesday, October 1, 2025 12:01 AM IST
റാഞ്ചി: 64-ാമത് ദേശീയ ഓപ്പണ്‍ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ കേരളത്തിന്റെ സ്വർണ കാത്തിരിപ്പിന് അവസാനം. ചാന്പ്യൻഷിപ്പിന്റെ അവസാന ദിനമായ ഇന്നലെ ഹെപ്റ്റാത്തലണിൽ കേരളത്തിന്റെ കെ.എ. അനാമിക സ്വർണം നേടി.
5629 പോയിന്റുമായാണ് അനാമിക ഒന്നാം സ്ഥാനത്ത് ഫിനീഷ് ചെയ്തത്. രാജ്യാന്തര താരം സ്വപ്ന ബെർമനെ അട്ടിമറിച്ചാണ് അനാമിക സ്വർണത്തിൽ മുത്തമിട്ടതെന്നും ശ്രദ്ധേയം. 5260 പോയിന്റുമായി റെയിൽവേസിന്റെ സ്വപ്ന ബെർമന്‍ വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. റെയിൽവേയുടെ പൂജയ്ക്കാണ് (5358) വെള്ളി.
മീറ്റിൽ കേരളത്തിന് ഒരു വെങ്കലവും ഒരു സ്വർണവും മാത്രമാണ് ലഭിച്ചത്. റെയിൽവേസിന്റെ മലയാളി താരങ്ങളായ മരിയ ജയ്സണ്‍, കൃഷ്ണ രചൻ എന്നിവർ വനിതാ പോൾവോൾട്ടിൽ വെള്ളിയും വെങ്കലവും നേടിയിരുന്നു.