സ്പാനിഷ് ലാ ലിഗ 2: കാസ്റ്റലോണിന് ജയം
Wednesday, October 1, 2025 12:01 AM IST
ലഗനസ്: സ്പാനിഷ് ലാ ലിഗ 2ൽ എതിരില്ലാത്ത ഒരു ഗോളിന് കാസ്റ്റലോണിന് ജയം. ലഗനസിനെയാണ് പരാജയപ്പെടുത്തിയത്.
മത്സരത്തിന്റെ 31-ാം മിനിറ്റിൽ ബ്രയാൻ സിപെൻഗ കാസ്റ്റലോണിന് വിജയ ഗോൾ സമ്മാനിച്ചു. 57 ശതമാനം സമയം പന്ത് കാലുകളിൽ നിർത്തി കളിച്ച് കാസ്റ്റലോണിന് പ്രതിരോധം തീർക്കാൻ ശ്രമിച്ച ലഗനസിന് ഗോൾ നേടാൻ സാധിക്കാതെ വന്നതാണ് തിരിച്ചടിയായത്.