ലോക പാരാ അത്ലറ്റിക്സ്: യോഗേഷിന് വെള്ളി
Wednesday, October 1, 2025 12:01 AM IST
ന്യൂഡൽഹി: ലോക പാരാ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ പുരുഷൻമാരുടെ ഡിസ്കസ് ത്രോ എഫ്56 ഇനത്തിൽ ഇന്ത്യയുടെ യോഗേഷ് കതുനിയയ്ക്ക് വെള്ളി മെഡൽ.
രണ്ടാം ശ്രമത്തിൽ 42.49 മീറ്റർ ദൂരം എറിഞ്ഞാണ് യോഗേഷ് രണ്ടാം സ്ഥാനം നേടിയത്. ബ്രസീലിന്റെ ക്ലോഡിനി ബാറ്റിസ്റ്റ മൂന്നാം ത്രോയിൽ 45.67 മീറ്റർ എറിഞ്ഞ് സ്വർണം നേടി.
യോഗേഷിന്റെ തുടർച്ചയായ മൂന്നാമത്തെ വെള്ളി മെഡലാണിത്. ഫ്രാൻസിലും (2023), ജപ്പാനിലും (2024) അദ്ദേഹം വെള്ളി മെഡൽ നേട്ടം കൈവരിച്ചു.