ഇംഗ്ലീഷ് പ്രീമിയർ ലീഗ്: എവർട്ടൻ- വെസ്റ്റ് ഹാം സമനിലയിൽ
Wednesday, October 1, 2025 12:01 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എവർട്ടണ് വെസ്റ്റ് ഹാം യുണൈറ്റഡ് മത്സരം 1-1 സമനിലയിൽ. മത്സരത്തിന്റെ തുടക്കത്തിൽ ലഭിച്ച ആധിപത്യം നിലനിർത്താൻ എവർട്ടണ് സാധിച്ചില്ല.
18-ാം മിനിറ്റിൽ മിച്ചേൽ കേനെ എവർട്ടണെ മുന്നിലെത്തിച്ചു. ആദ്യ പകുതിയിൽ മുന്നിൽ നിന്നെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തിൽ ജറോഡ് വോബെൻ വെസ്റ്റ് ഹാമിനെ സമനിലയിൽ എത്തിച്ചു. 65-ാം മിനിറ്റിലായിരുന്നു ജറോഡിന്റെ ഗോൾ നേട്ടം.