ഷാ​​ർ​​ജ: ട്വ​​ന്‍റി20 ക്രി​​ക്ക​​റ്റി​​ൽ ച​​രി​​ത്ര​​നേ​​ട്ട​​വുമാ​​യി നേ​​പ്പാ​​ൾ. പ​​ര​​ന്പ​​ര​​യി​​ലെ ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ൽ വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​നെ 90 റ​​ണ്‍​സി​​ന് തോ​​ൽ​​പി​​ച്ച് പ​​ര​​ന്പ​​ര 2-0ന് ​​സ്വ​​ന്ത​​മാ​​ക്കി. ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ നേ​​പ്പാ​​ൾ 19 റ​​ണ്‍​സി​​ന് ജ​​യി​​ച്ചി​​രു​​ന്നു. ഒ​​രു ഐ​​സി​​സി പൂ​​ർ​​ണ അം​​ഗ​​ത്തി​​നെ​​തി​​രേ അ​​സോ​​സി​​യേ​​റ്റ് അം​​ഗ​​മാ​​യ നേ​​പ്പാ​​ളി​​ന്‍റെ ആ​​ദ്യ ജ​​യ​​മാ​​യി​​രു​​ന്നു അ​​ത്.

ഷാ​​ർ​​ജ ക്രി​​ക്ക​​റ്റ് സ്റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​​ന്ന ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ൽ ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത നേ​​പ്പാ​​ൾ 20 ഓ​​വ​​റി​​ൽ ആ​​റ് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 173 റ​​ണ്‍​സ​​ടി​​ച്ച​​പ്പോ​​ൾ 17.1 ഓ​​വ​​റി​​ൽ വെ​​റും 83 റ​​ണ്‍​സി​​ന് ഓ​​ൾ ഔ​​ട്ടാ​​യി വി​​ൻ​​ഡീ​​സ് വീ​​ണ്ടും നാ​​ണം​​കെ​​ട്ടു.

21 റ​​ണ്‍​സെ​​ടു​​ത്ത ജേ​​സ​​ണ്‍ ഹോ​​ൾ​​ഡ​​റാ​​ണ് വി​​ൻ​​ഡീ​​സി​​ന്‍റെ ടോ​​പ് സ്കോ​​റ​​ർ. അ​​മി​​ർ ജാം​​ഗോ 16ഉം ​​അ​​ക്കീം അ​​ഗ​​സ്റ്റീ 17ഉം ​​റ​​ണ്‍​സെ​​ടു​​ത്ത​​പ്പോ​​ൾ മ​​റ്റ് ബാ​​റ്റ​​ർ​​മാ​​രെ​​ല്ലാം ഒ​​റ്റ അ​​ക്ക​​ത്തി​​ൽ പു​​റ​​ത്താ​​യി. നേ​​പ്പാ​​ളി​​ന് വേ​​ണ്ടി മു​​ഹ​​മ്മ​​ദ് ആ​​ദി​​ൽ ആ​​ലം 24 റ​​ണ്‍​സി​​ന് നാ​​ലു വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ​​പ്പോ​​ൾ കു​​ശാ​​ൽ ബു​​ർ​​ട്ടേ​​ൽ 16 റ​​ണ്‍​സി​​ന് മൂ​​ന്ന് വി​​ക്ക​​റ്റെ​​ടു​​ത്തു.


ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത നേ​​പ്പാ​​ൾ ഓ​​പ്പ​​ണ​​ർ ആ​​സി​​ഫ് ഷെ​​യ്ഖി​​ന്‍റെ​​യും (47 പ​​ന്തി​​ൽ 68), സു​​ദീ​​പ് ജോ​​റയുടെയും (39 പ​​ന്തി​​ൽ 63) അ​​ർ​​ധ​​സെ​​ഞ്ചു​​റി​​ക​​ളു​​ടെ മി​​ക​​വി​​ലാ​​ണ് 173 റ​​ണ്‍​സ​​ടി​​ച്ച​​ത്.

പു​​തു ച​​രി​​ത്രം:

ആ​​ദ്യ​​മാ​​യ​​ണ് നേ​​പ്പാ​​ൾ ടെ​​സ്റ്റ് പ​​ദ​​വി​​യു​​ള്ള ഒ​​രു രാ​​ജ്യ​​ത്തി​​നെ​​തി​​രേ ട്വ​​ന്‍റി20 പ​​ര​​ന്പ​​ര സ്വ​​ന്ത​​മാ​​ക്കു​​ന്ന​​ത്. ഐ​​സി​​സി ട്വ​​ന്‍റി20 ടീം ​​റാ​​ങ്കിം​​ഗി​​ൽ 18-ാം സ്ഥാ​​ന​​ത്താ​​ണ് നി​​ല​​വി​​ൽ നേ​​പ്പാ​​ൾ. ഐ​​സി​​സി ടെ​​സ്റ്റ് പ​​ദ​​വി​​യു​​ള്ള ഒ​​രു രാ​​ജ്യ​​ത്തി​​നെ​​തി​​രേ അ​​സോ​​സി​​യേ​​റ്റ് പ​​ദ​​വി​​യു​​ള്ള രാ​​ജ്യം നേ​​ടു​​ന്ന ഏ​​റ്റ​​വും വ​​ലി​​യ വി​​ജ​​യ​​വു​​മാ​​ണി​​ത്.