ചൈന ഓപ്പണ്‍ 2025: സിന്നർ ഫൈനലിൽ
Wednesday, October 1, 2025 12:01 AM IST
ബെയ്ജിംഗ്: ഏഷ്യൻ സ്വിംഗ് ടൂർണമെന്റുകളിലെ ഹാർഡ്കോർട്ടുകളിൽ ആധിപത്യം തുടർന്ന് ഇറ്റലിയുടെ യാന്നിക് സിന്നർ തുടർച്ചയായ മൂന്നാം താവണയും ചൈന ഓപ്പണ്‍ ഫൈനലിൽ പ്രവേശിച്ചു.
സെമിഫൈനലിൽ ഓസ്ട്രേലിയൻ മൂന്നാം സീഡ് അലക്സ് ഡി മിനോറിനെ 6-3, 4-6, 6-2 സ്കോറിന് പരാജയപ്പെടുത്തി. ഇന്ന് നടക്കുന്ന ഫൈനലിൽ സിന്നർ യുഎസ്എയുടെ 19കാരൻ ലേണർ ടിയാനെ നേരിടും.
ബെലിൻഡ ബെൻസിക്കിനെ 4-6, 7-6 (7/4), 6-2 സ്കോറിന് പരാജയപ്പെടുത്തി നിലവിലെ ചാന്പ്യൻ കൊക്കോ ഗൗഫ് ചൈന ഓപ്പണ്‍ വനിതാ വിഭാഗം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.