സാലിബ കരാർ പുതുക്കി
Wednesday, October 1, 2025 12:01 AM IST
ലണ്ടൻ: ഫ്രാൻസ് പ്രതിരോധ താരം വില്യം സാലിബ ആഴ്സണലുമായി പുതിയ ദീർഘകാല കരാർ ഒപ്പുവച്ചതായി പ്രീമിയർ ലീഗ് ക്ലബ് ചൊവ്വാഴ്ച അറിയിച്ചു.
24കാരനായ താരം അഞ്ച് വർഷത്തെ കരാർ ഒപ്പുവച്ചതായാണ് റിപ്പോർട്ട്. സാലിബ 2030 വരെ ക്ലബ്ബിൽ തുടരും. അദ്ദേഹത്തിന്റെ മുൻ കരാർ 2027 വരെയായിരുന്നു.
പ്രീമിയർ ലീഗിലെ കഴിഞ്ഞ മൂന്ന് സീസണുകളിലും രണ്ടാം സ്ഥാനത്തെത്തിയ ആഴ്സണലിന്റെ അവിഭാജ്യ താരമാണ് സാലിബ.