മലപ്പുറം തുടങ്ങി
Saturday, October 4, 2025 12:48 AM IST
പയ്യനാട്: ഗാലറി നിറഞ്ഞു തുളുമ്പിയ കാല്‍പ്പന്ത് പ്രേമികളെ സാക്ഷിനിര്‍ത്തി, മലപ്പുറം എഫ്സി സൂപ്പര്‍ ലീഗ് 2025 സീസണില്‍ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കി.
ഹോം ഗ്രൗണ്ടിലെ മത്സരത്തില്‍ 1-0ന് തൃശൂര്‍ മാജിക് എഫ്സിയെയാണ് അവര്‍ കീഴടക്കിയത്. ഫിജി താരം റോയ് കൃഷ്ണ 72-ാം മിനിറ്റില്‍ നേടിയ പെനാല്‍റ്റി ഗോളിലായിരുന്നു മലപ്പുറത്തിന്റെ ജയം. ആവേശംകൊഴുപ്പിക്കാന് സഞ്ജു സാംസണും സ്റ്റേഡിയത്തില്‍ എത്തിയിരുന്നു.