മീരഭായ്ക്കു വെള്ളി
Saturday, October 4, 2025 12:48 AM IST
ഓസ്ലോ (നോര്‍വെ): വലതു തള്ളവിരലിന്റെ വേദന വകവയ്ക്കാതെ മത്സരിച്ച ഇന്ത്യയുടെ മീരഭായ് ചാനുവിന് ലോക ചാമ്പ്യന്‍ഷിപ്പ് ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍. 48 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ച മീരഭായിയുടെ മൂന്നാം ലോക ചാമ്പ്യന്‍ഷിപ്പ് മെഡലാണിത്.
ടോക്കിയോ ഒളിമ്പിക് വെള്ളി മെഡല്‍ ജേതാവായ മീരഭായ് ചാനു ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ രണ്ടാമതും സ്നാച്ചില്‍ മൂന്നാമതും ഫിനിഷ് ചെയ്താണ് വെള്ളി മെഡല്‍ കരസ്ഥമാക്കിയത്. 199 കിലോഗ്രാം മീരഭായ് ഉയര്‍ത്തി. 213 കിലോഗ്രാം ഉയര്‍ത്തിയ നോര്ത്ത്കൊറിയയുടെ റി സോങ് ഗമിനാണ് സ്വര്‍ണം.