ഇഞ്ചുറി ഗോളിൽ കാലിക്കട്ട്
Friday, October 3, 2025 1:58 AM IST
കോഴിക്കോട്: റാപ്പർ വേടന്റെ സംഗീതവും വർണവിസ്മയങ്ങളുമായി 2025 സീസൺ സൂപ്പർ ലീഗ് കേരള ഫുട്ബോളിനു തുടക്കം കുറിച്ചദിനത്തിൽ, കാലിക്കട്ട് എഫ്സി 2-1ന് ഫോഴ്സ കൊച്ചിയെ തോൽപ്പിച്ചു. ഇഞ്ചുറിടൈം ഗോളിലാണ് കാലിക്കട്ടിന്റെ ജയം.
16-ാം മിനിറ്റിൽ സെബാസ്റ്റ്യൻ റിങ്കോൺ ലുകാമിക്കിന്റെ പെനാൽറ്റി ഗോളിൽ കാലിക്കട്ട് ലീഡ് നേടി. 88-ാം മിനിറ്റിൽ ഡഗ്ലസ് റോസയുടെ ഹെഡറിലൂടെ കൊച്ചി സമനിലയിൽ. എന്നാൽ, ഇഞ്ചുറി ടൈമിൽ അരുൺ കുമാർ കാലിക്കട്ടിന്റെ രക്ഷകനായി.