പ്രഗ്നാനന്ദയ്ക്കു സമനില
Friday, October 3, 2025 1:58 AM IST
സാവോ പോളോ (ബ്രസീല്‍): ഗ്രാന്‍ഡ് ചെസ് ടൂര്‍ ഫൈനല്‍സില്‍ മൂന്നാം സ്ഥാന പ്ലേ ഓഫിലെ ആദ്യ ഗെയിമില്‍ ഇന്ത്യന്‍ താരം ആര്. പ്രഗ്നാനന്ദ സമനില സ്വന്തമാക്കി. അമേരിക്കയുടെ ലെവോണ്‍ ആരോണിയനെയാണ് പ്രഗ്നാനന്ദ സമനിലയില്‍ തളച്ചത്.
ഫാബിയാനൊ കരുവാനയും മാക്സും വാച്ചിയര്‍ ലാഗ്രേവും തമ്മിലുള്ള ഫൈനലിന്റെ ആദ്യ ഗെയിം സമനിലയില്‍ കലാശിച്ചു.