റെസ്റ്റ് ഓഫ് ഇന്ത്യ പൊരുതുന്നു
Friday, October 3, 2025 1:58 AM IST
നാഗ്പുര്‍: രഞ്ജി ട്രോഫി ചാമ്പ്യന്മാരായ വിദര്‍ഭയ്ക്ക് എതിരായ ഇറാനി ട്രോഫി ടെസ്റ്റ് ക്രിക്കറ്റില്‍ റെസ്റ്റ് ഓഫ് ഇന്ത്യ പൊരുതുന്നു. രണ്ടാംദിനം അവസാനിക്കുമ്പോള്‍ റെസ്റ്റ് ഓഫ് ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സ് എടുത്തു. റെസ്റ്റ് ഓഫ് ഇന്ത്യ ക്യാപ്റ്റന്‍ രജത് പാട്ടിദാര്‍ 42 റണ്‍സുമായി ക്രീസില്‍ ഉണ്ട്.
അഥര്‍വ തൈഡെ (143), യാഷ് റാത്തോഡ് (91) എന്നിവരുടെ ബലത്തില്‍ വിദര്‍ഭ ഒന്നാം ഇന്നിംഗ്സില്‍ 342 റണ്‍സ് എടുത്തിരുന്നു.