സൂര്യവംശി തിളങ്ങി; ഇന്ത്യക്കു ജയം
Friday, October 3, 2025 1:58 AM IST
ബ്രിസ്ബെയ്ന്‍: ഓസ്ട്രേലിയ അണ്ടര്‍ 19ന് എതിരായ യൂത്ത് ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ അണ്ടര്‍ 19ന്റെ സൂപ്പര്‍ താരം വൈഭവ് സൂര്യവംശിക്ക് സെഞ്ചുറി. 86 പന്തില്‍ 113 റണ്‍സ് നേടിയ സൂര്യവംശിയുടെയും 192 പന്തില്‍ 140 റണ്‍സ് നേടിയ വേദാന്ത് ത്രിവേദിയുടെയും ഇന്നിംഗ്സുകളുടെ ബലത്തില്‍ ഇന്ത്യ അണ്ടര്‍ 19 ഇന്നിംഗ്സിനും 58 റണ്‍സിനും ജയം സ്വന്തമാക്കി.
എട്ട് സിക്സും ഒമ്പത് ഫോറും അടങ്ങുന്നതായിരുന്നു 131.39 സ്ട്രൈക്ക് റേറ്റുള്ള 14കാരന് സൂര്യവംശിയുടെ ഇന്നിംഗ്സ്. സ്കോര്‍: ഓസ്ട്രേലിയ അണ്ടര്‍ 19: 243, 127. ഇന്ത്യ അണ്ടര്‍ 19: 428. രണ്ടു മത്സര പരമ്പരയില്‍ ഇന്ത്യ അണ്ടര്‍ 19 ഇതോടെ 1-0ന്റെ ലീഡ് സ്വന്തമാക്കി.