കാലിക്കട്ടിനെ വീഴ്ത്തി
Friday, October 3, 2025 1:58 AM IST
ഹൈദരാബാദ്: പ്രൈംവോളിബോള്‍ നാലാം സീസൺ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കാലിക്കട്ട് ഹീറോസിനെ വീഴ്ത്തി ഹൈദരാബാദ് ബ്ലാക് ഹോക്ക്സ്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ആതിഥേയരായ ഹൈദരാബാദിന്റെ ജയം. ഇന്നലെ ജി.എം.സി. ബാലയോഗി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 15-12, 18-16, 18-16ന് കാലിക്കട്ട് ഹീറോസ് പരാജയപ്പെട്ടു.
ഇന്നു നടക്കുന്ന ആദ്യ മത്സരത്തില്‍ ഗോവ ഗാര്‍ഡിയന്‍സ് ബംഗളൂരു ടോര്‍പിഡോസിനെയും രണ്ടാം മത്സരത്തില്‍ കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് ചെന്നൈ ബ്ലിറ്റ്സിനെയും നേരിടും.