നമീബിയ, സിംബാബ്വെ ലോകകപ്പിന്
Friday, October 3, 2025 1:58 AM IST
ഹരാരെ: അടുത്ത വര്‍ഷം ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിന് ആഫ്രിക്കയില്‍നിന്ന് നമീബിയയും സിംബാബ്വെയും യോഗ്യത സ്വന്തമാക്കി.
ഹരാരെയില്‍ ഇന്നലെ നടന്ന ആഫ്രിക്കന്‍ റീജണല്‍ യോഗ്യതയുടെ ആദ്യ സെമി ഫൈനലില്‍ ടാന്‍സാനിയയെ 63 റണ്‍സിനു കീഴടക്കിയാണ് നമീബിയ 2026 ലോകകപ്പ് യോഗ്യത നേടിയത്. സ്കോര്‍: നമീബിയ 20 ഓവറില്‍ 174/6. ടാന്‍സാനിയ 20 ഓവറില്‍ 111/8.
രണ്ടാം സെമിയില്‍ കെനിയയെ ഏഴ് വിക്കറ്റിനു തോല്‍പ്പിച്ചാണ് സിംബാബ്വെ ലോകകപ്പ് ടിക്കറ്റ് കരസ്ഥമാക്കിയത്. സ്കോര്‍: കെനിയ 20 ഓവറില്‍ 122/6. സിംബാബ്വെ 15 ഓവറില്‍ 123/3.