ബംഗ്ലാ വമ്പ്
Friday, October 3, 2025 1:58 AM IST
കൊളംബോ: ഐസിസി വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെ തകര്‍ത്തെറിഞ്ഞ് ബംഗ്ലാദേശ്. 113 പന്തുകള്‍ ബാക്കിവച്ച് ഏഴ് വിക്കറ്റിന്റെ ആധികാരിക ജയമാണ് ബംഗ്ലാദേശ് വനിതകള്‍ സ്വന്തമാക്കിയത്. സ്കോര്‍: പാക്കിസ്ഥാന് 38.3 ഓവറില്‍ 129. ബംഗ്ലാദേശ് 31.1 ഓവറില്‍ 131/3.
ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ പാക്കിസ്ഥാന് തുടക്കം മുതല്‍ പിഴച്ചു. രണ്ടു റണ്‍സിനിടെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട പാക്കിസ്ഥാന് കരകയറാന്‍ സാധിച്ചില്ല. 23 റണ്‍സ് എടുത്ത രമീന്‍ ഷമീമാണ് പാക് ഇന്നിംഗ്സിലെ ടോപ് സ്കോറര്‍.
ചെറിയ സ്കോര്‍ പിന്തുടര്‍ന്ന ബംഗ്ലാദേശിനുവേണ്ടി ഓപ്പണര്‍ റൂബ്യ ഹൈദര്‍ (77 പന്തില്‍ 54 നോട്ടൗട്ട്) അര്‍ധസെഞ്ചുറി നേടി. ശോഭന മോസ്റ്ററി (24 നോട്ടൗട്ട്), ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താന (23) എന്നിവരും സ്കോര്‍ബോര്‍ഡിലേക്ക് സംഭാവന നല്കി. ഏഴ് ഓവറില്‍ 31 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ബംഗ്ലാദേശിന്റെ മരുഫ അക്തറാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.