റേസിംഗ് ഫെസ്റ്റിവല്‍ മൂന്നാം റൗണ്ട്
Saturday, October 4, 2025 12:48 AM IST
കോയമ്പത്തൂര്‍: ഇന്ത്യന്‍ റേസിംഗ് ഫെസ്റ്റിവലിന്റെ മൂന്നാം റൗണ്ട് കോയമ്പത്തൂരിലെ കാരി മോട്ടോര്‍ സ്പീഡ് വേയില്‍ ഇന്ന് ആരംഭിക്കും.
ഫ്രാഞ്ചൈസി അടിസ്ഥാനത്തിലുള്ള ഇന്ത്യന്‍ റേസിംഗ് ലീഗ് (ഐആര്‍എല്‍), ഫോര്‍മുല 4 ഇന്ത്യന്‍ ചാമ്പ്യന്‍ഷിപ്പ്, ജെകെ ടയര്‍ നാഷണല്‍ റേസിംഗ് ചാമ്പ്യന്‍ഷിപ്പ് എല്‍ജിബി എഫ് 4 എന്നിവയാണ് മൂന്നാം റൗണ്ടിലെ പ്രധാന ആകര്‍ഷണം.
ഹൈദരാബാദ് ബ്ലാക്ക്ബേര്‍ഡ്സ് 51 പോയിന്റോടെ നിലവില്‍ ഒന്നാമതാണ്. സ്പീഡ് ഡീമണ്‍സ് ഡല്‍ഹി (50) രണ്ടാം സ്ഥാനത്തും കോല്‍ക്കത്ത റോയല്‍ ടൈഗേഴ്സ് (49) മൂന്നാം സ്ഥാനത്തുമുണ്ട്. സ്റ്റാര്‍ സ്പോര്‍ട്സ് 2ലും ജിയോ ഹോട്ട്സ്റ്റാറിലും രാവിലെ 11 മുതൽ മത്സരം തത്സമയം.