വിദര്‍ഭയ്ക്കു ലീഡ്
Saturday, October 4, 2025 12:48 AM IST
നാഗ്പുര്‍: ഇറാനി കപ്പ് പോരാട്ടത്തില്‍ രഞ്ജി ട്രോഫി ചാമ്പ്യന്മാരായ വിദര്‍ഭയ്ക്ക് റെസ്റ്റ് ഓഫ് ഇന്ത്യക്കെതിരേ ഒന്നാം ഇന്നിംഗ്സ് ലീഡ്.
വിദര്‍ഭയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 342ന് എതിരേ റെസ്റ്റ് ഓഫ് ഇന്ത്യ 214നു പുറത്തായി.അഭിമന്യു ഈശ്വരന് (52), ക്യാപ്റ്റന്‍ രജത് പാട്ടിദാര്‍ (66) എന്നിവര്‍ മാത്രമേ റെസ്റ്റ് ഓഫ് ഇന്ത്യയുടെ ഇന്നിംഗ്സില്‍ തിളങ്ങിയുള്ളൂ.
രണ്ടാം ഇന്നിംഗ്സിനായി ക്രീസിലെത്തിയ വിദര്‍ഭ, മൂന്നാംദിനം അവസാനിച്ചപ്പോള്‍ 96/2 റണ്‍സ് എടുത്തു.