വിമാന ഇന്ധന ഉത്പാദന കേന്ദ്രത്തിൽ വൻ തീപിടിത്തം
Saturday, October 4, 2025 12:30 AM IST
ലോസ് ആഞ്ചലസ്: അമേരിക്കൻ പെട്രോളിയം കന്പനിയായ ഷെവ്റോണിന്റെ ലോസ് ആഞ്ചലസിലെ വിമാന ഇന്ധന നിർമാണകേന്ദ്രത്തിൽ വൻ തീപിടിത്തം. വ്യാഴാഴ്ച രാത്രി വലിയ പൊട്ടിത്തെറിയോടെയാണു തീപിടിത്തം ആരംഭിച്ചത്.
വെള്ളിയാഴ്ച രാവിലെയായിട്ടും അണയ്ക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ ആർക്കും പരിക്കില്ല. എല്ലാ ജീവനക്കാരും സുരക്ഷിതമാണെന്ന് കന്പനി അറിയിച്ചു. ലോസ് ആഞ്ചലസ് വിമാനത്താവളത്തിൽ ഇന്ധനം എത്തിക്കുന്നത് ഇവിടെനിന്നാണ്. വിമാനത്താവളത്തിന്റെ പ്രവർത്തനം തടസപ്പെട്ടില്ല.