ഷിക്കാഗോയിലും സൈന്യത്തെ ഇറക്കി ട്രംപ്
Monday, October 6, 2025 3:03 AM IST
വാഷിംഗ്ടൺ ഡിസി: പ്രതിപക്ഷ ഡെമോക്രാറ്റുകൾ ഭരിക്കുന്ന ഷിക്കാഗോ നഗരത്തിൽ 300 നാഷണൽ ഗാർഡ് സൈനികരെ വിന്യസിക്കാൻ അമേരിക്കൻ പ്രസിഡന്റ് ട്രംപ് ഉത്തരവിട്ടു. നഗരത്തിൽ കുറ്റകൃത്യങ്ങൾ വർധിച്ചുവെന്നു പറഞ്ഞാണു നടപടി. അനധികൃത കുടിയേറ്റക്കാരെ ലക്ഷ്യമിട്ട് ട്രംപ് ഭരണകൂടം നടക്കുന്ന നീക്കങ്ങൾക്കെതിരേ ഷിക്കാഗോയിൽ പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു.
ഡെമോക്രാറ്റുകളുടെ നിയന്ത്രണത്തിലുള്ള വാഷിംഗ്ടൺ ഡിസി, ലോസ് ആഞ്ചലസ് നഗരങ്ങളിലും നേരത്തേ നാഷണൽ ഗാർഡ്സിനെ വിന്യസിച്ചിരുന്നു. ഒറേഗോണിലെ പോർട്ട്ലാൻഡ് നഗരത്തിൽ 200 സൈനികരെ വിന്യസിക്കാനുള്ള ട്രംപിന്റെ നീക്കം ഫെഡറൽ കോടതി ജഡ്ജി തടഞ്ഞു.