ഷോൺ ഡിഡ്ഡിക്ക് തടവുശിക്ഷ
Saturday, October 4, 2025 10:06 PM IST
ന്യൂയോർക്ക്: മുൻ ഗേൾഫ്രണ്ടുമാരെ വേശ്യാവൃത്തിക്കു പ്രേരിപ്പിച്ച കേസിൽ അമേരിക്കൻ ഹിപ്ഹോപ് സംഗീതജ്ഞൻ ഷോൺ ഡിഡ്ഡി കോംബിന് കോടതി നാലു വർഷവും രണ്ടു മാസവും തടവുശിക്ഷ വിധിച്ചു.
ഗായിക കേസീ വെഞ്ചുറയും മറ്റൊരു സ്ത്രീയുമാണ് പരാതി നല്കിയത്. ഷോൺ ഡിഡ്ഡി അഞ്ചു ലക്ഷം ഡോളർ പിഴയും ഒടുക്കണം.