ബാഴ്സലോണയിലെ പലസ്തീൻ അനുകൂല റാലിയിൽ അക്രമം
Monday, October 6, 2025 3:03 AM IST
മാഡ്രിഡ്: സ്പെയിനിലെ ബാർസലോണ നഗരത്തിലുണ്ടായ പലസ്തീൻ അനുകൂല പ്രകടനം അക്രമാസക്തമായി. ശനിയാഴ്ചത്തെ പ്രകടനത്തിൽ 70,000 പേരാണു പങ്കെടുത്തത്. പ്രകടനക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടി. 20 പോലീസുകാർക്കു പരിക്കുണ്ട്. എട്ടു പേരെ അറസ്റ്റ് ചെയ്തു.
ഇസ്രയേലുമായി ബന്ധമുണ്ടെന്നാരോപിച്ച് ഒട്ടേറെ വ്യാപാരസ്ഥാപനങ്ങൾ പ്രകടനക്കാർ നശിപ്പിച്ചു. സ്പെയിനിലെ മറ്റു പ്രമുഖ നഗരങ്ങളിലും പലസ്തീൻ അനുകൂല പ്രകടനങ്ങൾ അരങ്ങേറി. തലസ്ഥാനമായ മാഡ്രിഡിൽ പതിനായിരങ്ങൾ പങ്കെടുത്തതായി റിപ്പോർട്ടുകളിൽ പറയുന്നു.
ഗാസയിലെ ഇസ്രേലി ആക്രമണങ്ങൾക്കെതിരേ യൂറോപ്യൻ ജനതയുടെ രോഷം വർധിച്ചുവരികയാണ്. ഇറ്റാലിയൻ തലസ്ഥാനമായ റോമിലും പോർച്ചുഗീസ് തലസ്ഥാനമായ ലിസ്ബണിലും വൻ പ്രകടനങ്ങളാണ് അരങ്ങേറിയത്.