പാക്കിസ്ഥാനിൽ റെയിൽവേ ട്രാക്കിൽ സ്ഫോടനം; ട്രെയിൻ പാളം തെറ്റി
Tuesday, October 7, 2025 11:18 PM IST
പെഷവാർ: പാക്കിസ്ഥാനിൽ റെയിൽവേ ട്രാക്കിലുണ്ടായ സ്ഫോടനത്തിൽ നിരവധി പേർക്കു പരിക്കേറ്റു. സിന്ധ് പ്രവിശ്യയിലാണു സംഭവം.
ട്രെയിനിന്റെ അഞ്ച് ബോഗികൾ പാളം തെറ്റുകയും റെയിൽവേ പാളത്തിനു കേടുപാടുകളുണ്ടാകുകയും ചെയ്തിട്ടുണ്ട്. പെഷവാറിലേക്ക് പോകുകയായിരുന്ന ജാഫർ എക്സ്പ്രസാണ് അപകടത്തിൽപ്പെട്ടത്.
ഈ വർഷം മാർച്ച്, ജൂൺ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ജാഫർ എക്സ്പ്രസിനു നേർക്ക് ആക്രമണങ്ങളുണ്ടായിരുന്നു.
സ്ഫോടനത്തിന്റെ സ്വഭാവം നിർണയിക്കാനുള്ള തെളിവുകൾ സ്ഥലത്തുനിന്നു ശേഖരിച്ചുവരികയാണ്. ബലൂച് തീവ്രവാദികളാണു പൊതുവേ ഇത്തരം ആക്രമണങ്ങൾ നടത്താറുള്ളത്.