ഇറക്കുമതി ചെയ്യുന്ന ട്രക്കുകൾക്ക് 25 % തീരുവ നവംബർ ഒന്നുമുതൽ: ട്രംപ്
Wednesday, October 8, 2025 12:30 AM IST
ന്യൂയോർക്ക്: അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന മീഡിയം, ഹെവി ഡ്യൂട്ടി ട്രക്കുകൾക്ക് നവംബർ ഒന്നു മുതൽ 25 ശതമാനം തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ ടൂത്ത് സോഷ്യലിൽ ആണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
മെക്സിക്കോ, കാനഡ, ജപ്പാൻ, ജർമനി, ഫിൻലൻഡ് എന്നീ രാജ്യങ്ങളിൽനിന്നാണ് അമേരിക്കയിലേക്ക് പ്രധാനമായും ട്രക്കുകൾ ഇറക്കുമതി ചെയ്യുന്നത്. അമേരിക്കയുടെ സന്പദ്ഘടനയിൽ ട്രക്കിംഗ് വ്യവസായത്തിനു വലിയ പ്രാധാന്യമുണ്ട്.
20 ലക്ഷം അമേരിക്കക്കാർ ട്രക്ക് ഡ്രൈവർമാരായും മെക്കാനിക്കുകളായും ജോലി ചെയ്യുന്നു.