തീരുവയിൽ തീർത്തു ; ട്രംപിന്റെ അവകാശവാദം വീണ്ടും
Wednesday, October 8, 2025 1:54 AM IST
വാഷിംഗ്ടൺ ഡിസി: തീരുവഭീഷണി ഉയർത്തിയാണ് ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ചതെന്ന് അവകാശപ്പെട്ട് വീണ്ടും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
തീരുവ മൂലം തങ്ങൾ സമാധാനസ്ഥാപകരായി. മാത്രമല്ല, ദശലക്ഷക്കണക്കിന് ഡോളർ നേടാനായെന്നും ട്രംപ് പറഞ്ഞു. ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു അദ്ദേഹം.
തീരുവയുടെ ശക്തി പ്രയോഗിച്ചില്ലായിരുന്നെങ്കിൽ യുദ്ധങ്ങൾ ഇപ്പോഴും തുടരുമായിരുന്നെന്നും ട്രംപ് അവകാശപ്പെട്ടു.