യുഎൻ രക്ഷാസമിതിയിൽ പാക്കിസ്ഥാനെ രൂക്ഷമായി വിമർശിച്ച് ഇന്ത്യ
Tuesday, October 7, 2025 11:18 PM IST
വാഷിംഗ്ടൺ: സ്വന്തം രാജ്യത്തെ ജനങ്ങളെ ബോംബിട്ട് കൊല്ലുകയും വംശഹത്യ നടത്തുകയും ചെയ്യുന്ന രാജ്യമാണ് പാക്കിസ്ഥാൻ എന്ന് യുഎൻ രക്ഷാസമിതിയിൽ ഇന്ത്യ.
സ്ത്രീകൾ, സമാധാനം, സുരക്ഷ എന്നീ വിഷയത്തിലുള്ള ചർച്ചയിൽ സംസാരിക്കവേയായിരുന്നു ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പർവതനേനി ഹരീഷ് പാക്കിസ്ഥാനെ അതിരൂക്ഷമായി വിമർശിച്ചത്.
1971ൽ ഓപ്പറേഷൻ സെർച്ച്ലൈറ്റ് എന്ന പേരിൽ ഈസ്റ്റ് പാക്കിസ്ഥാനിൽ (ഇന്നത്തെ ബംഗ്ലാദേശ്) പാക് സൈന്യം നടത്തിയ കൊലപാതകങ്ങളും കൂട്ട ബലാത്സംഗങ്ങളും ഹരീഷ് ഓർമിപ്പിച്ചു.
അതിശയോക്തിയിലൂടെ ലോകത്തിന്റെ ശ്രദ്ധ വഴിതിരിച്ചുവിടാൻ മാത്രമേ ഇത്തരമൊരു രാജ്യത്തിനു സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.