സ്കൂൾ കെട്ടിടം തകർന്ന് മരണം 54 ആയി
Monday, October 6, 2025 10:27 PM IST
ജക്കാർത്ത: ഇന്തോനേഷ്യയിൽ സ്കൂൾ കെട്ടിടം തകർന്നു മരിച്ച വിദ്യാർഥികളുടെ എണ്ണം 54 ആയി ഉയർന്നു.
ഈസ്റ്റ് ജാവയിലെ അൽ ഖോസിനി ഇസ്ലാമിക് ബോർഡിംഗ് സ്കൂളിൽ സെപ്റ്റംബർ 29നാണു ദുരന്തമുണ്ടായത്. നിർമാണത്തിലിരുന്ന രണ്ടു നിലക്കെട്ടിടം, വിദ്യാർഥികൾ പ്രാർഥനയ്ക്കു തയാറെടുക്കവേ ഇടിഞ്ഞുവീഴുകയായിരുന്നു.
അപകടം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും 13 പേരെ കണ്ടെത്താനായിട്ടില്ല. നിർമാണപ്പിഴവാണു ദുരന്തത്തിനു കാരണമെന്ന് അധികൃതർ സൂചിപ്പിച്ചു.