ഇറ്റലിയിൽ വാഹനാപകടം; നാല് ഇന്ത്യക്കാർ മരിച്ചു
Tuesday, October 7, 2025 1:53 AM IST
ലണ്ടൻ: തെക്കൻ ഇറ്റലിയിലെ മറ്റേര നഗരത്തിലുണ്ടായ വാഹനാപകടത്തിൽ നാല് ഇന്ത്യക്കാർ മരിച്ചു.
റോമിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. മനോജ്കുമാർ, സുർജിത് സിംഗ്, ഹർവീന്ദർ സിംഗ്, ജസ്കരൻ സിംഗ് എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച വാഹനം ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
പരിക്കേറ്റ അഞ്ചു പേരെ ആശുപത്രിയിലേക്ക് മാറ്റി. ട്രക്കിന്റെ ഡ്രൈവർക്കു പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സംഭവം അന്വേഷിക്കാൻ മറ്റേര പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ് തീരുമാനിച്ചിട്ടുണ്ട്.