റെയില്‍വേയുടെ സുരക്ഷാ ഓപ്പറേഷന്കരാര് എയർടെലിന്
Tuesday, October 7, 2025 11:39 PM IST
കൊച്ചി: ഇന്ത്യന്‍ റെയില്‍വേ സെക്യൂരിറ്റി ഓപ്പറേഷന്‍സ് സെന്ററിന്റെ (ഐആര്‍എസ്ഒസി) കരാര്‍ എയര്‍ടെല്‍ ബിസിനസിന്.
റെയില്‍വേയുടെ ഡിജിറ്റല്‍ നെറ്റ്വര്‍ക്ക് സുരക്ഷിതമാക്കുന്നതിനുള്ള സൈബര്‍ സുരക്ഷാ സേവനങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള ദീർഘകാല കരാറാണിത്.
എയര്‍ടെല്‍ ഒരു നൂതന മള്‍ട്ടിലെയര്‍ സൈബര്‍ സെക്യൂരിറ്റി സംവിധാനം രൂപകല്പന ചെയ്യും. ഇതിലൂടെ റെയില്‍വേയുടെ ഐടി നെറ്റ്വര്ക്കിന് സൈബര്‍ ഭീഷണികളില്‍നിന്ന് 24 മണിക്കൂറും സുരക്ഷ ഉറപ്പാക്കും.
റെയില്‍വേയുടെ എല്ലാ ഡിജിറ്റല്‍ സേവനങ്ങളും സുരക്ഷിതവും സുഗമവും സുതാര്യമായി പ്രവര്‍ത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.